'ചൊറിയാൻ വന്നാ നമ്മളങ്ങ് കേറി മാന്തും': അര്‍ജന്‍റീനയുടെ വിജയം ആഘോഷിച്ച് എം.എം മണി

അര്‍ജന്‍റീന ജയിക്കുമെന്ന് മനസ്സ് പറഞ്ഞു. അതുകൊണ്ടാണ് അര്‍ജന്‍റീന ജയിക്കുമെന്ന് താന്‍ നേരത്തെ പറഞ്ഞതെന്നും ജയിച്ചതില്‍ സന്തോഷമെന്നും എം.എം മണി

Update: 2021-07-11 03:33 GMT
Editor : ijas

ബ്രസീലിനെതിരായ അര്‍ജന്‍റീനയുടെ സമ്പൂര്‍ണ വിജയം ആഘോഷമാക്കി മുന്‍ മന്ത്രിയും എം.എല്‍.എയുമായ എം.എം മണി. വീട്ടിലെ കറുത്ത തടിച്ച 21 ഇഞ്ച് സാംസങ് ടിവിയിലാണ്  മണിയാശാന്‍ കോപ്പ ഫൈനല്‍ കണ്ടത്. ചിരിച്ചും കമന്‍റടിച്ചും ഡീ മരിയയുടെ ഗോള്‍ നേട്ടം മണിയാശാന്‍ ആഘോഷമാക്കി.  പിന്നെ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ബ്രസീലിനെതിരെ തിരിഞ്ഞു. 'നമ്മളെ അനാവശ്യമായി ചൊറിയാൻ വന്നാ നമ്മളങ്ങ് കേറി മാന്തും, അല്ല പിന്നെ', എം. എം മണി പറഞ്ഞു.

അര്‍ജന്‍റീന ജയിക്കുമെന്ന് മനസ്സ് പറഞ്ഞു. അതുകൊണ്ടാണ് അര്‍ജന്‍റീന ജയിക്കുമെന്ന് താന്‍ നേരത്തെ പറഞ്ഞതെന്നും ജയിച്ചതില്‍ സന്തോഷമെന്നും എം.എം മണി മീഡിയവണിനോട് പറഞ്ഞു. ലോകത്ത് മുഴുവന്‍ ഇന്ന് സന്തോഷമായിരിക്കും. മലപ്പുറത്തായിരിക്കും ഏറ്റവും ആഹ്ളാദം. മലപ്പുറംകാര്‍ വലിയ ആവേശഭരിതരാണ്. ബ്രസീല്‍ തോറ്റു എന്നതുകൊണ്ട് അവരോട് അവഗണന ഒന്നുമില്ല. അവരും നന്നായി കളിച്ചെന്ന് എം.എം മണി കൂട്ടിച്ചേര്‍ത്തു. 

Advertising
Advertising

"ബ്രസീല്‍ നന്നായി കളിച്ചു. അവര്‍ ഒരു ഗോളിനല്ലേ തോറ്റത്. അവര്‍ കൂടുതല്‍ കരുത്തോടെ തിരിച്ചുവരാന്‍ നോക്കുക. അങ്ങനല്ലേ? ഇതൊരു മത്സരവാ. ഇതിനകത്ത് വിദ്വേഷത്തിന്‍റെ ഒന്നും പ്രശ്നമില്ലല്ലോ", ആശാന്‍ നയപരമായി സംസാരിച്ചു. മെസ്സി ഗോള്‍ നേടാത്തതില്‍ വിഷമമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ വ്യക്തിപരമായ പ്രശ്നമൊന്നും ഇല്ല ഇക്കാര്യത്തില്‍ എന്നായിരുന്നു മറുപടി. ടീം എന്ന നിലയിലേ കാണുന്നുള്ളൂ. ഗോള്‍ അടിക്കുക എന്നത് കളിക്കളത്തില്‍ അപ്പോഴത്തെ സാഹചര്യം പോലെയല്ലേ. ചിലപ്പോള്‍ ജൂനിയറായ കളിക്കാര്‍ ഗോള്‍ അടിച്ചെന്ന് വരും. ടീമിനെ നയിച്ചത് മെസ്സിയല്ലേ? ആ ക്രെഡിറ്റ് ഉണ്ടല്ലോയെന്നും എം.എം മണി പറഞ്ഞു. 

Full View

Tags:    

Editor - ijas

contributor

Similar News