പൊമ്പിളെ ഒരുമയ്ക്കെതിരായ എം.എം.മണിയുടെ സ്ത്രീവിരുദ്ധ പരാമർശം; ഭരണഘടനാ ബെഞ്ച് പരിശോധിക്കും

ജസ്റ്റിസ് അബ്ദുൽ നസീറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്

Update: 2022-11-15 01:31 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: മന്ത്രിസ്ഥാനത്തിരിക്കെ എം.എം.മണി നടത്തിയ സ്ത്രീ വിരുദ്ധപരാമർശം സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിശോധിക്കും. പൊമ്പിളെ ഒരുമയ്ക്ക് എതിരെ നടത്തിയ പരാമർശമാണ് പരിശോധിയ്ക്കുക.

ഭരണഘടനാ ചുമതലയിൽ ഉള്ള മന്ത്രി നടത്തിയ പരാമർശം സത്യപ്രതിജ്ഞാ ലംഘനം ആണോ എന്നതടക്കമാണ് ഭരണഘടന ബെഞ്ച് വിലയിരുത്തുന്നത്. ജസ്റ്റിസ് അബ്ദുൽ നസീറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. ജോസഫ് ഷൈൻ എന്ന വ്യക്തി കേരള മുഖ്യമന്ത്രിയെ ഒന്നാം എതിർ കക്ഷിയാക്കിയാണ് ഹരജി സമർപ്പിച്ചത്.

2017 ഏപ്രിൽ മാസം മൂന്നാറിൽ കയ്യേറ്റമൊഴിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ്  വനിതാ തൊഴിലാളികളുടെ കൂട്ടായ്മയായ പൊമ്പിളൈ ഒരുമയ്ക്കെതിരെ എം.എം മണി വിവാദ പരാമർശം നടത്തിയത്. യുപി മന്ത്രി ആയിരിക്കെ അസംഖാൻ നടത്തിയ പരാമർശങ്ങളാണ് ഭരണ ഘടനയുടെ പരിഗണയ്ക്ക് പ്രധാനമായും എത്തിയത്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News