കൊച്ചിയിൽ മോഡലുകളുടെ കാറപകടം: ദുരൂഹതയില്ലെന്ന് പൊലീസ്

ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നമ്പർ 18 ഹോട്ടൽ ഉടമക്ക് പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. അദ്ദേഹം എത്താതിരുന്നതിനെ തുടർന്ന് അറസ്റ്റുണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകിയ ശേഷമാണ് ഇന്ന് എസിപി ഓഫീസിൽ ഹാജരായത്.

Update: 2021-11-16 16:47 GMT
Advertising

കൊച്ചിയിലെ മോഡലുകൾ കാറപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതകളില്ലെന്ന് പൊലീസ്. മോഡലുകൾ ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത റോയ് വയലാട്ടിനെ ചോദ്യം ചെയ്ത ശേഷമാണ് പൊലീസിന്റെ പ്രതികരണം. ആവശ്യമെങ്കിൽ റോയിയെ വീണ്ടും പരിഗണിക്കും. കേസിൽ ചാർജ് ഷീറ്റ് ഉടൻ സമർപ്പിക്കുമെന്നും പൊലീസ് പറഞ്ഞു.

ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നമ്പർ 18 ഹോട്ടൽ ഉടമക്ക് പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. അദ്ദേഹം എത്താതിരുന്നതിനെ തുടർന്ന് അറസ്റ്റുണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകിയ ശേഷമാണ് ഇന്ന് എസിപി ഓഫീസിൽ ഹാജരായത്. ഡിജെ പാർട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് അദ്ദേഹം പൊലീസിന് മുന്നിൽ ഹാജരാക്കി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News