മോഡലുകളുടെ മരണം; പിന്തുടർന്ന വാഹനത്തിന്റെ ഡ്രൈവർ സൈജു അറസ്റ്റിൽ

24 മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് സൈജുവിന് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഇന്ന് രാവിലെ 11ന് വക്കീലിനൊപ്പമാണ് ചോദ്യം ചെയ്യലിന് ഹാജരായത്.

Update: 2021-11-26 13:30 GMT

കൊച്ചിയിൽ വാഹനാപകടത്തിൽ മോഡലുകൾ മരിച്ച സംഭവത്തിൽ ഇവർ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന ഔഡി ഡ്രൈവറാണ് സൈജു തങ്കച്ചൻ.

24 മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് സൈജുവിന് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഇന്ന് രാവിലെ 11ന് വക്കീലിനൊപ്പമാണ് ചോദ്യം ചെയ്യലിന് ഹാജരായത്. എന്തിനാണ് മോഡലുകളെ പിന്തുടർന്നത്, പിന്തുടരാൻ ഹോട്ടലുടമ റോയ് ആവശ്യപ്പെട്ടിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും കൃത്യമായി മറുപടി പറയാൻ സൈജുവിനായില്ല. ഇതിനെ തുടർന്നാണ് സൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News