'സ്വർണക്കടത്ത് വിവരങ്ങൾ മോദി വെളിപ്പെടുത്തണം, മുഖ്യമന്ത്രിയെ നികൃഷ്ടമായ രീതിയിൽ അപമാനിച്ചു'; എ.കെ ബാലൻ

കേസിൽ അന്വേഷണ ഏജൻസികൾ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയതെന്നും ബാലൻ

Update: 2024-01-05 05:27 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിനെ പറ്റിയുള്ളപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെ സി.പി.എം. സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾ പറയാത്ത കാര്യമാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ പറഞ്ഞു.

തെളിവുകൾ പ്രധാനമന്ത്രി അന്വേഷണ ഏജൻസികൾക്ക് നൽകണം. മുഖ്യമന്ത്രിയെ നികൃഷ്ടമായ രീതിയിൽ പരോക്ഷമായി അപമാനിക്കുകയാണ് ചെയ്തത്. കേന്ദ്ര ഏജൻസിയുടെയോ പ്രധാനമന്ത്രിയുടെയോ ഔദാര്യം വേണ്ടെന്നും എ.കെ ബാലൻ പറഞ്ഞു. സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിനായി എത്തിയപ്പോഴാണ് എ.കെ ബാലന്റെ പ്രതികരണം. ബിജെപി ചടങ്ങിൽ പങ്കെടുത്ത പ്രതിഭകൾ വഞ്ചിക്കപ്പെട്ടു. ബി.ജെ.പി വേദിയിൽ എത്തിച്ചത് തെറ്റിദ്ധരിപ്പിച്ചാണെന്നും അത് പരിശോധിക്കണമെന്നും ബാലന്‍ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News