പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ
കുഴഞ്ഞുവീണയുടൻ ഹൃദയാഘാതം വന്നത് അദ്ദേഹത്തിന്റെ നില സങ്കീര്‍ണമാക്കി
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്.
അദ്ദേഹത്തെ വിദഗ്ധ സംഘം നിരീക്ഷിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. കുഴഞ്ഞുവീണയുടൻ ഹൃദയാഘാതം വന്നത് അദ്ദേഹത്തിന്റെ നില സങ്കീര്‍ണമാക്കി. മൂന്നുദിവസം മുമ്പാണ് സിനിമ പ്രമോഷൻ ചടങ്ങിനിടെ രാജേഷ് കേശവ് കുഴഞ്ഞു വീണത്.
ഞായറാഴ്ച്ച രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിക്കു ശേഷം തളർന്ന വീണ രാജേഷിനെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കാർഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്യുകയും അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോർട്ട്. താരങ്ങളും സഹപ്രവർത്തകരും ഉൾപ്പടെ നിരവധി ആളുകളാണ് രാജേഷിന്റെ തിരിച്ചുവരവിനായി പ്രാർഥനകൾ പങ്കിടുന്നത്.