കോളജുകളിലെ പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കാൻ നിരീക്ഷണ സമിതി; കണ്ണൂര്‍ വിസിക്കെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ
ആര്‍എസ്എസിനെ സഹായിക്കാനാണെന്ന് എസ്എഫ്ഐ ആരോപിച്ചു
Update: 2025-06-05 09:38 GMT
കണ്ണൂർ: സർവകലാശാലക്ക് കീഴിലെ കോളജുകളിൽ നടത്തുന്ന പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കാൻ നിരീക്ഷണ സമിതി രൂപീകരിച്ചു. പരിപാടികളിൽ ദേശവിരുദ്ധ ഉള്ളടക്കം ഉണ്ടോ എന്ന് പരിശോധിക്കനാണ് വിസിയുടെ നിർദേശപ്രകാരം സമിതി രൂപീകരിച്ചത്. ആർഎസ്എസിനെ സഹായിക്കാനാണ് സമിതി രൂപീകരിച്ചതെന്ന് എസ്എഫ്ഐ ആരോപിച്ചു.
കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ മാര്‍ച്ച് നടത്തി. മാര്‍ച്ചിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വിസിയുടെ ഉത്തരവ് പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് എസ്എഫ്ഐ അറിയിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.