സംസ്ഥാനത്ത് കാലവർഷത്തിന്റെ ശക്തികുറഞ്ഞു; ഇന്ന് മഴമുന്നറിയിപ്പുകളില്ല

18-ാം തീയതി വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

Update: 2023-06-15 01:43 GMT
Editor : banuisahak | By : Web Desk

തിരുവനന്തപുരം: കേരളത്തിൽ കാലവർഷത്തിന്റെ ശക്തി കുറഞ്ഞു. രണ്ട് ദിവസമായി ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. 18-ാം തിയതി വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കടലാക്രമണത്തിനും തീര മേഖലയിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതിനാൽ കേരള,കർണാടക,ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News