10 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ട് നൽകിയത് 50,000 രൂപ മാത്രം; കരുവന്നൂർ ബാങ്കിൽ നിന്ന് പണം കിട്ടാതെ നേരത്തെയും രോഗി മരിച്ചതായി പരാതി

വിദഗ്ധ ചികിത്സ ലഭിക്കാത്തതിനാലാണ് മരണമെന്ന് കുടുംബം

Update: 2022-07-29 02:19 GMT
Editor : ലിസി. പി | By : Web Desk

തൃശ്ശൂർ: കരുവന്നൂർ ബാങ്കിൽ നിന്ന് ചികിത്സക്ക് ആവശ്യമായ പണം കിട്ടാതെ നേരത്തെയും രോഗി മരിച്ചെന്ന് പരാതി. തലച്ചോർ ചുരുങ്ങുന്ന അസുഖം മൂലം മാപ്രാണം സ്വദേശി രാമൻ (75) കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. ഇദ്ദേഹത്തിൻറെ പേരിൽ 10 ലക്ഷം രൂപ നിക്ഷേപമുണ്ട്.

എന്നിട്ടും ആവശ്യപ്പെട്ട പണം നൽകാൻ ബാങ്ക് തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. ശസ്ത്രക്രിയക്കായി 3 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടും ബാങ്ക് നൽകിയത് അമ്പതിനായിരം രൂപമാത്രം. വിദഗ്ധ ചികിത്സ ലഭിക്കാത്തതിനാലാണ് മരണമെന്ന് കുടുംബം ആരോപിച്ചു.

കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപത്തുക തിരിച്ചു കിട്ടാതെ   ചികിത്സയിലിരിക്കെ മാപ്രാണം സ്വദേശി ഏറാട്ടുപറമ്പിൽ ദേവസിയുടെ ഭാര്യ ഫിലോമിന(70) കഴിഞ്ഞദിവസം മരിച്ചിരുന്നു.ചികിത്സയ്ക്കായി നിക്ഷേപം തിരിച്ചു നൽകണമെന്നു ദേവസി 6 മാസത്തോളമായി നിരന്തരം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം തൃശൂർ ഗവ. മെഡിക്കൽ കോളജിലാണ് ഇവര്‍ മരിച്ചത്. നാട്ടുകാരും ബന്ധുക്കളും വയോധികയുടെ മൃതദേഹവുമായി ബാങ്കിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഫിലോമിനയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ മാപ്രാണം ഹോളിക്രോസ് ദേവാലയ സെമിത്തേരിയിൽ സംസ്‌കരിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News