പ്രണയാഭ്യാർത്ഥന നിരസിച്ചു; തലശ്ശേരിയിൽ മകൾക്കും അമ്മക്കും വെട്ടേറ്റു

സംഭവത്തിൽ ചെറുകല്ലയി സ്വദേശി ജിനേഷിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി

Update: 2022-10-12 17:46 GMT

തലശ്ശേരിയിൽ അമ്മക്കും മകൾക്കും വെട്ടേറ്റു. ഉസംമൊട്ട സ്വദേശി ഇന്ദുലേഖയ്ക്കും മകൾ പൂജയ്ക്കുമാണ് വെട്ടേറ്റത്. പ്രണയാഭ്യാർത്ഥന നിരസിച്ചതാണ് ആക്രമകാരണമെന്നാണ് സംശയിക്കപ്പെടുന്നത്. പൂജയുടെ പരിക്ക് ഗുരുതരമാണ്. വയറ്റിലാണ് കത്തികൊണ്ട് ആഴത്തിൽ പരിക്കേറ്റിരിക്കുന്നത്. അമ്മയ്ക്ക് കഴുത്തിലാണ് മുറിവ്. സംഭവത്തിൽ ചെറുകല്ലയി സ്വദേശി ജിനേഷിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

ഇന്ന് രാത്രി എട്ടുമണിയോടെയാണ് പ്രതി ഇവരുടെ വീട്ടിലെത്തിയത്. തുടർന്ന് പൂജയുമായി സംസാരിക്കണമെന്ന് അമ്മയോട് ആവശ്യപ്പെട്ടു. തുടർന്ന് സംസാരിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ ഒളിപ്പിച്ചുവെച്ച കത്തി കൊണ്ട് പൂജയെ കുത്തുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഇന്ദുലേഖയ്ക്കും കുത്തേറ്റു. പ്രണയത്തിൽ നിന്ന് പൂജ പിന്മാറിയതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Advertising
Advertising

സംഭവം നടത്തിയ ശേഷം ജിനേഷ് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. മകളുടെയും അമ്മയുടെയും നിലവിളി കേട്ട് നാട്ടുകാർ എത്തുമ്പോഴേക്ക് പ്രതി രക്ഷപ്പെട്ടിരുന്നു. തലശ്ശേരി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിക്കുകയാണ്.


Full View


Mother and daughter hacked in Thalassery

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News