തൃശൂരിൽ തെരുവുനായ ആക്രമണം; അമ്മയ്ക്കും മകൾക്കും പരിക്ക്

നാട്ടുകാർ ചേർന്നാണ് ഇവരെ നായയുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ചത്.

Update: 2023-06-12 12:12 GMT

തൃശൂർ: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. തൃശൂർ പുന്നയൂര്‍ തെരുവുനായയുടെ കടിയേറ്റ് അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. മുക്കണ്ടത്ത് സ്വദേശി ബിന്ദു, മകള്‍ ശ്രീക്കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കടയിലേക്ക് നടന്നുപോകുന്നതിനിടെ റോഡിലുണ്ടായിരുന്ന നായ ബിന്ദുവിനെ കടിക്കുകയായിരുന്നു. ബിന്ദുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ശ്രീക്കുട്ടിക്ക് കടിയേറ്റത്.

തുടർന്ന് നാട്ടുകാർ ചേർന്നാണ് ഇവരെ നായയുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ചത്. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

ഇന്നലെ കണ്ണൂർ മുഴപ്പിലങ്ങാട് 11കാരനായ ഭിന്നശേഷി ബാലനെ തെരുവുനായകൾ ആക്രമിച്ചു കൊന്നിരുന്നു. മുഴപ്പിലങ്ങാട് സ്വദേശി നിഹാൽ നൗഷാദ് (11) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം അ‍ഞ്ചോടെയാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്.

തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിന് മുന്നൂറ് മീറ്ററോളം അകലെ തെരുവുനായകൾ ആക്രമിച്ച് ബോധരഹിതനായി ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അരയ്ക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു കുട്ടി.

സംസാരശേഷിയില്ലാത്ത കുട്ടിയായതിനാൽ ഒന്ന് ഒച്ചവയ്ക്കാൻ പോലുമായില്ല. അതിനാൽ തന്നെ നാട്ടുകാരും സംഭവം അറിഞ്ഞില്ല. ഇന്ന് രാവിലെ തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുകാർക്ക് വിട്ടുനൽകിയ മൃതദേഹം പൊതുദർശനത്തിനു ശേഷം ഉച്ചയോടെ മണപ്പുറം ജുമാമസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News