കണ്ണൂർ പേരാവൂരിൽ അമ്മക്കും രണ്ട് മക്കൾക്കും വെട്ടേറ്റു

വെള്ളുവ വീട്ടിൽ ശൈലജ (48), മക്കളായ അഭിജിത് (23), അഭിരാമി (18) എന്നിവർക്കാണ് വെട്ടേറ്റത്.

Update: 2023-04-08 09:57 GMT
Crime

കണ്ണൂർ: പേരാവൂർ കോളയാട് അമ്മക്കും രണ്ട് മക്കൾക്കും വെട്ടേറ്റു. വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയാണ് ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചത്. വെള്ളുവ വീട്ടിൽ ശൈലജ (48), മക്കളായ അഭിജിത് (23), അഭിരാമി (18) എന്നിവർക്കാണ് വെട്ടേറ്റത്.

പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശൈലജക്ക് കഴുത്തിലും അഭിജിത്തിന് തലയിലും അഭിരാമിക്ക് കൈക്കുമാണ് വെട്ടേറ്റത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News