തിരുവനന്തപുരത്ത്‌ കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച് അമ്മയുടെ ക്രൂരത

വികൃതി സഹിക്കാനാവാതെയാണ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്നാണ് മൊഴി.

Update: 2025-04-19 13:36 GMT

തിരുവനന്തപുരം: കിളിമാനൂരിൽ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. അഞ്ചും ആറും വയസുള്ള കുട്ടികൾക്ക് നേരെയായിരുന്നു അതിക്രമം.

കിളിമാനൂർ ഗവ. എൽപി സ്‌കൂളിൽ യുകെജിയിലും ഒന്നാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ പിൻഭാ​ഗത്താണ് അമ്മ പൊള്ളലേൽപ്പിച്ചത്. വികൃതി സഹിക്കാനാവാതെയാണ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്നാണ് മൊഴി.

പൊള്ളലേറ്റ കുട്ടികളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. സംഭവത്തിൽ സ്കൂൾ അധികൃതരുടെ പരാതിയിൽ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News