Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കൊച്ചി: എഡിജിപി എം.ആർ അജിത് കുമാറിന്റെ വിവാദ ശബരിമല ട്രാക്ടർ യാത്രയിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.
വിഷയത്തിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും കോടതിയിൽ ഇന്ന് വിശദീകരണം നൽകും. സ്വാമി അയ്യപ്പൻ റോഡ് വഴി മറ്റാരെങ്കിലും അനധികൃതമായി യാത്ര ചെയ്തോ എന്നതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും ദേവസ്വം ബോർഡും കോടതിയിൽ വിശദീകരണം നൽകും.
ചരക്ക് വാഹനമായ ട്രാക്ടർ യാത്രാ വാഹനമായി ഉപയോഗിച്ചതിന് എന്തൊക്കെ വകുപ്പുകൾ ചുമത്തി, മറ്റാരെയൊക്കെ പ്രതിചേർത്തു എന്ന കാര്യത്തിലും പോലീസ് റിപ്പോർട്ട് നൽകും. എം ആർ അജിത് കുമാറിന്റെ വിഐപി ദർശനവും ദേവസ്വം ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും.