'ഭരണാധികാരിയുടെ ഔദാര്യമല്ല സ്വാതന്ത്ര്യം, അധികാരമെന്നാല്‍ സർവാധിപത്യമായി'; എം.ടി വാസുദേവന്‍ നായര്‍

കേരള ലിറ്ററേച്ചർ ഫെസ്റ്റ് ഉദ്ഘാടനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലിരിക്കെയായിരുന്നു എം.ടിയുടെ പരാമർശം

Update: 2024-01-11 09:12 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: അധികാരം എന്നാൽ ആധിപത്യമോ, സർവാധിപത്യമോ ആയി മാറിയെന്ന് എം. ടി വാസുദേവൻ നായർ. അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടി. ജനാവലി ആൾക്കൂട്ടം ആയി മാറുന്നു. ഈ ആൾകൂട്ടത്തെ പടയാളികളും ആരാധകരും ആക്കുന്നു. ഭരണാധികാരി നൽകുന്ന ഔദാര്യമല്ല സ്വാതന്ത്ര്യമെന്നും  എം. ടി വാസുദേവൻ നായർ പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റ് ഉദ്ഘാടനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലിരിക്കെയായിരുന്നു എം.ടിയുടെ പരാമർശം.

'ഇ.എം.എസ് അധികാരം ഉപയോഗിച്ച് ജനങ്ങളെ ഉത്തരവാദിത്തം ഉള്ളവരാക്കി. അധികാരം നേടിയതോടെ കമ്യൂണിസ്റ്റ് പാർട്ടി ലക്ഷ്യം പൂർത്തിയാക്കി  എന്ന് അദ്ദേഹം കരുതിയില്ല. അതാണ് ഇ.എം.എസിനെ മഹാനായ നേതാവ് ആക്കിയത്. നേതാവ് നിമിത്തമല്ല,  കാലഘട്ടത്തിൻ്റെ ആവശ്യം ആണെന്ന് അധികാരത്തിൽ ഉളളവർ തിരിച്ചറിയണം'..എം.ടി പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News