സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസിന് മുന്നില്‍ ഹാജരായ മുഹമ്മദ് ഷാഫിയെ മടക്കി അയച്ചു

ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയെങ്കിലും ഷാഫി ഹാജരായിരുന്നില്ല

Update: 2021-07-08 06:08 GMT

രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ  കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായ ടി.പി വധക്കേസ് പ്രതി മുഹമ്മദ്‌ ഷാഫിയെ കസ്റ്റംസ് മടക്കി അയച്ചു. തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയെങ്കിലും ഷാഫി ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നം മൂലം ഹാജരാകാനാകില്ലെന്നായിരുന്നു ഷാഫി കസ്റ്റംസിന് നൽകിയ വിശദീകരണം.

മുഹമ്മദ്‌ ഷെഫീഖിന്‍റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് ഷാഫിയെ ചോദ്യം ചെയ്യുക. സ്വർണക്കടത്തിന് ചുക്കാൻ പിടിക്കുന്നത് ഷാഫിയും കൊടി സുനിയുമാണെന്ന് അർജുൻ ആയങ്കി തന്നോട് പറഞ്ഞെന്നായിരുന്നു ഷെഫീഖിന്റെ മൊഴി. അർജുനുമായുള്ള ഷാഫിയുടെ ബന്ധവും കസ്റ്റംസ് ചോദിച്ചറിയും.

ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് നിലവിൽ പരോളിൽ കഴിയുകയാണ് ഷാഫി. സ്വർണക്കടത്ത്, കവർച്ച സംഘങ്ങൾക്കു വേണ്ടി ഷാഫി നേരിട്ട് പലരെയും ഭീഷണിപ്പെടുത്തിയതായി കസ്റ്റംസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. അതേസമയം, അർജുന്‍ ആയങ്കിയുടെ ആദ്യ റിമാന്‍റ് കാലാവധി ഈ മാസം 13 ന് അവസാനിക്കും. ഇതിനു മുൻപ് ഒരിക്കൽക്കൂടി അർജുനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കാൻ അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News