മുജാഹിദ് നേതാവ് പി.കെ മുഹമ്മദ് മദനി ആലപ്പുഴ അന്തരിച്ചു
അറബി അധ്യാപക സംഘടനയായ കെഎടിഎഫ് സജീവ സംഘാടകനും പ്രവർത്തകനുമായിരുന്നു അദ്ദേഹം
ആലപ്പുഴ: കേരള ജംഇയ്യത്തുൽ ഉലമാ പ്രവർത്തക സമിതി അംഗവും കെഎൻഎം നേതാവുമായ വടുതല നദ്‌വത്ത് നഗർ തോട്ടത്ത് പി.കെ മുഹമ്മദ് മദനി (83) അന്തരിച്ചു. ദീർഘകാലം അറബി അധ്യാപകനായി സേവനം ചെയ്ത അദ്ദേഹം വടുതല വിജെഎച്ച്എസ്എസില്‍ നിന്നുമാണ് വിരമിക്കുന്നത്.
പിന്നീട് കൈപ്പമംഗലം ബുസ്താനുൽ ഉലൂമിൽ പ്രിൻസിപ്പാളായി ജോലി ചെയ്തു. കെ. എൻ.എം. ആലപ്പുഴ ജില്ലാ പ്രസിഡന്റ്, വടുതല നദ് വത്തുൽ ഇസ്‌ലാം സമാജം പ്രസിഡന്റ് എന്നീ ഓസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അറബി, ഇംഗ്ലീഷ് ഭാഷകളിൽ അവഗാഹം നേടിയ അദ്ദേഹം പാഠപുസ്തക രചനയിൽ പങ്കാളിയായിട്ടുണ്ട്. അറബി അധ്യാപക സംഘടനയായ കെഎടിഎഫ് സജീവ സംഘാടകനും പ്രവർത്തകനുമായിരുന്നു അദ്ദേഹം.
പുളിക്കൽ മദീനത്തുൽ ഉലൂം അറബി കോളേജിലെ ആദ്യ കാല മദനിമാരിൽ പ്രഗല്ഭനാണ് പി കെ മുഹമ്മദ് മദനി. സൗമ്യമായ പെരുമാറ്റം കൊണ്ട് ആരെയും വശീകരിക്കുന്ന ആഴത്തിൽ അറിവുള്ള പണ്ഡിതനായിരുന്നു അദ്ദേഹം.
പരേതരായ മറിയുമ്മ, ആയിശ എന്നിവരാണ് ഭാര്യമാർ.
മക്കൾ അനീസ് ബിൻ മുഹമ്മദ് (നദുവത്തുൽ ഇസ്ലാം സമാജം മനേജർ), ആബിദ ടീച്ചർ (ഇസ്ലാഹിയ ഓറിയൻ്റൽ ഹൈസ്കൂൾ എടവണ്ണ), ഹബീബ ടീച്ചർ (അരൂക്കുറ്റി ഗവ. യു.പി.എസ്)അമീർ ബിൻ മുഹമ്മദ്, ഡോ: അമീൻ ബിൻ മുഹമ്മദ് (ചെർപ്പുളശ്ശേരി)
മരുമക്കൾ: അബ്ദുൾ സലാം (റിട്ടേർഡ് ഡപ്യൂട്ടി കളക്ടർ), ഖമുറുദ്ദീൻ, നാജിയ ടീച്ചർ (വടുതല ജമാഅത്ത് സ്കൂൾ), ഡോ: ആബിദ അമീർ, ഷബാന.
ഖബറടക്കം ഇന്ന് വൈകീട്ട് 7.30ന് കാട്ടുപുറം പള്ളി ഖബർസ്ഥാനിൽ നടക്കും.