Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ പ്രതികരിക്കാതെ മുകേഷ് എംഎല്‍എ. കോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാല്‍ പ്രതികരിക്കുന്നില്ലെന്ന് മുകേഷ് പറഞ്ഞു.
തന്റെ പേര് പറഞ്ഞുള്ള കോണ്‍ഗ്രസിന്റെ പ്രതിരോധത്തിനുള്ള മറുപടി പാര്‍ട്ടി പറഞ്ഞിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു. രാഹുല്‍ രാജിവെക്കണമോ എന്ന ചോദ്യത്തോട് മുകേഷ് പ്രതികരിച്ചില്ല.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് പ്രതിരോധം തീര്‍ത്തത് മുകേഷിനെതിരായ ആരോപണങ്ങളും പരാതികളും ചൂണ്ടിക്കാണിച്ചാണ്.
പരാതികളും എഫ് ഐ ആറും രജിസ്റ്റര്‍ ചെയ്തിട്ടും മുകേഷ് രാജിവെച്ചിരുന്നില്ല. അതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ രാജി ആവശ്യപ്പെടാന്‍ സിപിഎമ്മിന് അവകാശമില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.