മുണ്ടക്കൈ പുനരധിവാസം: അന്തിമ പട്ടിക പുറത്ത്, 417 കുടുംബങ്ങൾ
പട്ടിക ജില്ലാ ദുരന്തനിവാരണ അതോറിറ്റി സർക്കാരിന് സമർപ്പിച്ചു
കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിനുള്ള അന്തിമ പട്ടികയിൽ 417 കുടുംബങ്ങൾ. പട്ടിക ജില്ലാ ദുരന്തനിവാരണ അതോറിറ്റി സർക്കാരിന് സമർപ്പിച്ചു.
‘ഫേസ് വൺ’ അന്തിമ പട്ടികയിൽ 255 കുടുംബങ്ങളും ‘ഫേസ് 2എ’ അന്തിമ പട്ടികയിൽ 89 കുടുംബങ്ങളും ‘ഫേസ് 2ബി’ അന്തിമ പട്ടികയിൽ 73 കുടുംബങ്ങളുമാണുള്ളത്.
‘ഫേസ് വണ്ണി’ൽ ഉള്ളത് ദുരന്തം നേരിട്ട് ബാധിച്ചവരാണ്. ജോൺ മത്തായി കമ്മീഷൻ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ പ്രദേശത്തുള്ളവരാണ് ‘ഫേസ് 2എ’യിൽ ഉള്ളത്. ഫേസ് 2ബി പട്ടികയിൽ ഉള്ളത് വാസയോഗ്യമല്ലെന്ന് അടയാളപ്പെടുത്തിയ സ്ഥലങ്ങളുടെ 50 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരാണ്.
മുണ്ടക്കൈ പ്രദേശത്തെ17 കുടുംബങ്ങളെ കൂടി അധികമായി പട്ടികകളിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ പട്ടികയുമായി ബന്ധപ്പെട്ട നൂറിലധികം അപ്പീലുകളും സർക്കാർ പരിശോധനയ്ക്ക് വിട്ടു.