കൊലവിളി മുദ്രാവാക്യം; നേതൃത്വവുമായി അകന്ന് പി.കെ ശശി
ശശിയുമായി ഒരുതരത്തിലുള്ള ചർച്ചകളും നടത്തേണ്ടതില്ലെന്നാണ് സിപിഎം ജില്ലാ കമ്മറ്റിയുടെ തീരുമാനം
Update: 2025-07-14 01:15 GMT
പാലക്കാട്:പി.കെ ശശിക്ക് എതിരെ സിപിഎം നേതൃത്വം കൊലവിളി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയതോടെ സിപിഎമ്മും പി.കെ ശശിയും കൂടുതൽ അകന്നു. ശശിയുമായി ഒരുതരത്തിലുഉള്ള ചർച്ചകളും നടത്തേണ്ടതില്ലെന്നാണ് സിപിഎം ജില്ലാ കമ്മറ്റിയുടെ തീരുമാനം.
പി. കെ ശശിയെ ശത്രുപക്ഷത്ത് നിർത്തിയാണ് പാലക്കാട്ടെ സിപിഎം നേതൃത്വം മുന്നോട്ട് പോകുന്നത്. വിഷയത്തിൽ സംസ്ഥാന നേതൃത്വം ഇടപെടുമോ എന്നതും പ്രധാനമാണ്. താൽകാലികമായി പരസ്യപ്രതികരണം ഒഴിവാക്കാനാണ് പി.കെ ശശിയുടെ തീരുമാനം. അതേസമയം പി.കെ ശശിയുമായി ഉന്നത കോൺഗ്രസ് നേതാക്കൾ ചർച്ചകൾ നടത്താനും സാധ്യതയുണ്ട്.
watch video: