തൊടുപുഴയില്‍ നവജാതശിശുവിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

കുഞ്ഞിന്‍റെ ശരീരത്തിൽ ജലാംശം കണ്ടെത്തി

Update: 2022-08-12 08:40 GMT
Editor : Jaisy Thomas | By : Web Desk
Advertising

തൊടുപുഴ: ഇടുക്കി തൊടുപുഴയിലെ നവജാത ശിശുവിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തൽ. കുഞ്ഞിന്‍റെ ശരീരത്തിൽ ജലാംശം കണ്ടെത്തി. കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.

കഴിഞ്ഞ ദിവസമാണ് കരിമണ്ണൂരിൽ നവജാത ശിശുവിനെ ബക്കറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിത രക്തസ്രാവമുണ്ടായതിനെ തുടർന്ന് ബുധനാഴ്ച രാത്രി പത്തരയോടെയാണ് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ യുവതി ഭര്‍ത്താവുമൊന്നിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയത്. ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെ കരിമണ്ണൂര്‍ പൊലീസിൽ വിവരമറിയിച്ചു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രസവശേഷം കുഞ്ഞിനെ ബക്കറ്റിലുപേക്ഷിച്ചതായി യുവതി വെളിപ്പെടുത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ മങ്കുഴിയിലെ വീട്ടിൽ നിന്ന് മരിച്ച നിലയിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News