പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: പൊലീസ് കണ്ടെടുത്ത അസ്ഥികള്‍ കുഞ്ഞുങ്ങളുടേതെന്ന് സ്ഥിരീകരണം

അനീഷയും, ഭവിനും പോലീസ് കസ്റ്റഡിയില്‍ തുടരുന്നു

Update: 2025-07-08 05:18 GMT

തൃശൂര്‍: പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ പോലീസ് കണ്ടെടുത്ത അസ്ഥികള്‍ കുഞ്ഞുങ്ങളുടേതെന്ന് സ്ഥിരീകരണം. രണ്ട് വീടിന്റെ പരിസരങ്ങളില്‍ നിന്നും കണ്ടെത്തിയ അസ്ഥികള്‍ ശാസ്ത്രീയ പരിശോധന നടത്തി. പ്രതികളെ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കും പോലീസ് വിധേയമാക്കി. അനീഷയും, ഭവിനും പോലീസ് കസ്റ്റഡിയില്‍ തുടരുന്നു.

രണ്ട് നവജാത ശിശുക്കളെയും കൊന്നത് അമ്മ അനീഷയാണ്. 2021 നവംബറിന്‍ ആറിന് പ്രസവ ശേഷം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നശേഷം മൃതദേഹം വീടിന്റെ ഇടത് വശത്ത് മാവിന്റെ ചുവട്ടില്‍ കുഴിച്ചിട്ടെന്നായിരുന്നു പ്രതിയായ അനീഷയുടെ മൊഴി.

Advertising
Advertising

കഴിഞ്ഞ കൊല്ലം ഓഗസ്റ്റ് 29 നായിരുന്നു രണ്ടാമത്തെ പ്രസവം. കുഞ്ഞിനെ അനീഷ ശ്വാസം മുട്ടിച്ചു കൊന്നശേഷം ബാത്ത് റൂമില്‍ സൂക്ഷിച്ചു, തൊട്ടടുത്ത ദിവസം ബാഗിലാക്കി ഭവിനെ ഏല്‍പ്പിക്കുകയായിരുന്നു. ഭവിനാണ് രണ്ടാമത്തെ ജഡം കുഴിച്ചിട്ടത്.

കര്‍മ്മങ്ങള്‍ ചെയ്യാന്‍ മൃതദേഹാവശിഷ്ടങ്ങള്‍ കുഴിമാന്തിയെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും തമ്മിലുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് ഭവിന്‍ മൃതദേഹാവശിഷ്ടങ്ങളുമായി പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം തുറന്ന് പറഞ്ഞത്. കേസില്‍ കൂടുതല്‍ ആളുകളുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News