ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; അമ്മയുടെയും സുഹൃത്തിന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി

കുഞ്ഞ് ജനിച്ച അന്ന് തന്നെ കൊല്ലാൻ ഷാനിഫ് തീരുമാനിച്ചിരുന്നു. അവസരം ലഭിക്കാനായാണ് ഒരു മാസത്തോളം കാത്തിരുന്നതെന്ന് ഷാനിഫ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്

Update: 2023-12-05 13:56 GMT

കൊച്ചി: കറുകപ്പിള്ളിയിൽ ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അമ്മ അശ്വതി, സുഹൃത്ത് ഷാനിഫ് എന്നിവരുടെ അറസ്റ്റ് ആണ് എളമക്കര പൊലീസ് രേഖപ്പെടുത്തിയത്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇരുവരെയും നാളെ കോടതിയിൽ ഹാജരാക്കും.


കേസിൽ പൊലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ്. പ്രതി ഷാനിഫിന്റെ സലൈവ ടെസ്റ്റ് നടത്തും. കുഞ്ഞ് ജനിച്ച അന്ന് തന്നെ കൊല്ലാൻ ഷാനിഫ് തീരുമാനിച്ചിരുന്നു. അവസരം ലഭിക്കാനായാണ് ഒരു മാസത്തോളം കാത്തിരുന്നതെന്നും ഷാനിഫ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Advertising
Advertising


കുഞ്ഞിന്റെ മരണം കൊലപാതകം ആണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായതെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്.


കുഞ്ഞിന്റെ അമ്മയ്ക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. കുഞ്ഞിനെ കൊന്ന വിവരം അമ്മ മറച്ചുവെച്ചുവെന്ന് പൊലിസ്അറിയിച്ചു. കുഞ്ഞിനെ നിരന്തരമായി ഉപദ്രവിച്ചത് സ്വാഭാവിക മരണം ഉറപ്പുവരുത്താനായിരുന്നെന്നും നേരത്തെ കുഞ്ഞിന്റെ വാരിയെല്ലിന് പരിക്കേറ്റിരുന്നെന്നും പൊലീസ് പറയുന്നു. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News