ആശുപത്രിയിൽ യുവതിയെ കുത്തി കൊലപ്പെടുത്തിയ സംഭവം: മുൻസുഹൃത്ത് മഹേഷിനെ ഇന്ന് മജിസ്ട്രേറ്റ് മുമ്പിൽ ഹാജരാക്കും

അങ്കമാലിയിലെ എംഎജിജെ ആശുപത്രിയുടെ നാലാം നിലയിൽ വെച്ചാണ് ലിജിക്ക് കുത്തേറ്റത്

Update: 2023-07-16 01:33 GMT
Editor : ലിസി. പി | By : Web Desk

അങ്കമാലി: എറണാകുളം അങ്കമാലിയിൽ സ്വകാര്യ ആശുപത്രിയിൽ യുവതിയെ കുത്തി കൊലപ്പെടുത്തിയ മുൻസുഹൃത്ത് മഹേഷിനെ ഇന്ന് മജിസ്ട്രേറ്റ് മുൻപിൽ ഹാജരാക്കും. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലാത്തതിനാൽ വിശദമായ ചോദ്യം ചെയ്യലിന് രണ്ടുദിവസം പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടും.

കസ്റ്റഡിയിൽ വാങ്ങിയ ശേഷമാണ് പ്രതിയെ തെളിവെടുപ്പ് നടത്തുക. അതേസമയം, കളമശ്ശേരി മെഡിക്കൽ കോളേജിലുള്ള ലിജിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും.

അങ്കമാലിയിലെ എംഎജിജെ  ആശുപത്രിയുടെ നാലാം നിലയിൽ വെച്ചാണ് ലിജിക്ക് കുത്തേറ്റത്. രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാൻ എത്തിയതായിരുന്നു ലിജി. ഇരുവരും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളാവുകയും തുടർന്നുണ്ടായ വൈരാഗ്യത്തിന്റെ പുറത്താണ് മഹേഷ് ലിജിയെ കൊലപ്പെടുത്തിയതെന്നുമാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.

Advertising
Advertising

ലിജിയുടെ അമ്മ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിലെ നാലാം നിലയിലാണ് ലിജി റൂമെടുത്തിരുന്നത്. ഈ റൂമിലെത്തി മഹേഷ് ലിജിയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. മുറിയിൽ വെച്ചുതന്നെ കൊല്ലാൻ ശ്രമിച്ചെങ്കിലും ലിജി പുറത്തേക്കോടി. തുടർന്ന് വരാന്തയിൽ വെച്ച് പലതവണ ലിജിയെ കുത്തുകയായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ലിജിയുടെ അടുത്ത് നിന്ന് മരണം ഉറപ്പിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മഹേഷ് പിടിയിലാവുകയായിരുന്നു. ആലുവ സ്വദേശിയാണ് ഇയാൾ. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പൊലീസ് പറഞ്ഞു.



Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News