കോഴിക്കോട് കോർപറേഷനിലെ വികസനവുമായി ബന്ധപ്പെട്ട് യുഡിഎഫുമായി പരസ്യ സംവാദത്തിന് തയ്യാർ: സി.പി മുസാഫർ അഹമ്മദ്

അഞ്ച് വർഷത്തിനിടെ ഒരു വികസനത്തിലും യുഡിഎഫ് കൂടെ നിന്നിട്ടില്ലെന്നും മുസാഫർ അഹമ്മദ് പറഞ്ഞു

Update: 2025-11-22 13:23 GMT

കോഴിക്കോട്: കോർപറേഷനിലെ വികസനവുമായി ബന്ധപ്പെട്ട് യുഡിഎഫുമായി പരസ്യ സംവാദത്തിന് തയ്യാറെന്ന് ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്. എന്ത് നടന്നു, എന്താണ് നടക്കാത്തത് എന്ന് പറയണം. കോഴിക്കോട്ടെ വികസനത്തെ കുറിച്ച് പറയാൻ യുഡിഎഫിന് അർഹതയുണ്ടോ എന്ന് കൂടി നോക്കണം. അഞ്ച് വർഷത്തിനിടെ ഒരു വികസനത്തിലും യുഡിഎഫ് കൂടെ നിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നഗരവികസനത്തിന്റെ അടിസ്ഥാനമാണ് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇത് സ്ഥാപിക്കില്ല എന്നാണോ അവരുടെ നിലപാട്. എല്ലാ വികസനത്തിലും വിരുദ്ധ നിലപാടാണ് യുഡിഎഫ് സ്വീകരിച്ചതെന്നും മുസാഫർ അഹമ്മദ് പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News