തദ്ദേശ തെരഞ്ഞെടുപ്പ്: കൊടുവള്ളി നഗരസഭ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി മുസ്‌ലിം ലീഗ്

വോട്ടർമാരുടെ എണ്ണം കുറച്ച് ജയിക്കാമെന്ന് എൽഡിഎഫ് കണക്കാക്കുന്നുവെന്നും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് റസാഖ് മാസ്റ്റർ പറഞ്ഞു

Update: 2025-10-26 16:42 GMT

കോഴിക്കോട്: കൊടുവള്ളി നഗരസഭാ പരിധിയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ. യുഡിഎഫ് സ്വാധീനമുള്ള ഡിവിഷനിലേക്ക് കൂടുതൽ വോട്ടുകൾ ചേർത്തെന്നാണ് ആരോപണം. 26ാം ഡിവിഷനിൽ നിന്ന് 329 വോട്ടർമാരെ 28ാം ഡിവിഷനിലേക്ക് മാറ്റി. ഇതോടെ 26 ഡിവിഷനിൽ വോട്ടർമാരുടെ എണ്ണം 700 ആയി കുറഞ്ഞു. ഇവിടെ വോട്ടർമാരെ കുറച്ച് ജയിക്കാമെന്ന് എൽഡിഎഫ് കണക്കാക്കുന്നുവെന്നും റസാഖ് മാസ്റ്റർ പറഞ്ഞു.

28ാം നമ്പർ ഡിവിഷനിൽ വോട്ടർമാരുടെ എണ്ണം 1500 ആയി മാറി. ഇന്നലെ വൈകീട്ട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ പൊലിസ് കാവൽ നിന്നതായും ഇത് ക്രമക്കേടിനെതിരെ പ്രതിഷേധം കണക്കാക്കിയാണെന്നുമാണ് മുസ്‌ലിം ലീഗ് ആരോപണം. ഫീൽഡ് ഓഫീസർമാർ നടത്തിയ അന്വേഷണത്തിൽ 500ലധികം വോട്ടുകൾ നീക്കാൻ ലീ​ഗ് അപേക്ഷ നൽകി. എന്നാൽ ഇതിൽ നടപടി ഉണ്ടായില്ല.യുഡിഎഫ് വോട്ടർമാരെ വ്യാപകമായി വെട്ടിമാറ്റുകയാണെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് വോട്ടർമാരെ ഒഴിവാക്കിയതെന്നും ലീ​ഗ് ആരോപിക്കുന്നു.  

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News