എം.എ റസാഖ് മാസ്റ്റർ കോഴിക്കോട് ജില്ലാ ലീഗ് പ്രസിഡന്റ്, ടി.ടി ഇസ്മായിൽ ജന. സെക്രട്ടറി, സൂപ്പി നരിക്കാട്ടേരി ട്രഷറർ

മുസ്‍ലിം ലീഗ് ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി ഇന്നലെ കോഴിക്കോട്ട് നടന്ന പൊതുസമ്മേളനത്തിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്

Update: 2023-02-27 12:59 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ. എം.എ റസാഖ് മാസ്റ്റർ ആണ് പ്രസിഡന്റ്. ടി.ടി ഇസ്മായിലിനെ ജനറൽ സെക്രട്ടറിയായും സൂപ്പി നരിക്കാട്ടേരി ട്രഷററുമായും തെരഞ്ഞെടുത്തു.

കെ.എ ഖാദർ മാസ്റ്റർ, അഹമ്മദ് പുന്നക്കൽ, എൻ.സി അബൂബക്കർ, പ. അമ്മദ് മാസ്റ്റർ, എസ്.പി കുഞ്ഞഹമ്മദ്, പി. ഇസ്മായിൽ, വി.കെ.സി ഉമ്മർ മൗലവി എന്നിവർ വൈസ് പ്രസിഡന്റുമാരാണ്.

സെക്രട്ടറിമാർ: സി.പി.എ അസീസ് മാസ്റ്റർ, വി.കെ ഹുസൈൻ കുട്ടി, ഒ.പി നസീർ, അഡ്വ. എ.വി അൻവർ, എ.പി അബ്ദുൽ മജീദ് മാസ്റ്റർ, എം. കുഞ്ഞാമുട്ടി, കെ.കെ നവാസ്.

'ഏഴര പതിറ്റാണ്ടിന്റെ അഭിമാനം' എന്ന മുദ്രാവാക്യത്തിൽ നടക്കുന്ന ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ കോഴിക്കോട് ബീച്ചിൽ നടന്ന പൊതുസമ്മേളനത്തിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. 18ന് ആരംഭിച്ച സമ്മേളനം 28 വരെ നീണ്ടുനിൽക്കും. സെമിനാർ, വനിതാ സംഗമം, പ്രതിനിധി സമ്മേളനം, കാംപസ് പാർലമെന്റ് എന്നിങ്ങനെ വിവിധ പരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നത്.

Summary: New office bearers for Muslim League Kozhikode district committee as MA Razak Master elected as the president, TT Ismail as the general secretary and Sooppy Narikkatteri as the treasurer

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News