മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ആഗസ്റ്റ് ഒന്നിന്
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്തലാണ് യോഗത്തിന്റെ പ്രധാന അജണ്ട. യോഗം വൈകുന്നതിനെതിരെ കെ.എം ഷാജി പരസ്യവിമര്‍ശനമുന്നയിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ആഗസ്റ്റ് ഒന്നിന് ചേരും. ഇതിന് മുന്നോടിയായി ജൂലൈ 31ന് സംസ്ഥാന ഭാരവാഹിയോഗവും ചേരും. ജുലൈ ആദ്യവാരത്തില്‍ യോഗം തീരുമാനിച്ചിരുന്നെങ്കിലും ഹൈദരലി ശിഹാബ് തങ്ങള്‍ ആശുപത്രിയിലായതിനാല്‍ മാറ്റിവെക്കുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്തലാണ് യോഗത്തിന്റെ പ്രധാന അജണ്ട. യോഗം വൈകുന്നതിനെതിരെ കെ.എം ഷാജി പരസ്യവിമര്‍ശനമുന്നയിച്ചിരുന്നു. ഏതാനും നേതാക്കള്‍ മാത്രമുള്ള ഉന്നതാധികാര സമിതിയാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത് എന്നായിരുന്നു ഷാജിയുടെ വിമര്‍ശനം. പാര്‍ട്ടിയുടെ ഭരണഘടനയിലില്ലാത്ത ഉന്നതാധികാര സമിതി ചിലരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്നും ഷാജി വിമര്‍ശിച്ചിരുന്നു.
പുതിയ സംസ്ഥാന ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാവും. കെ.പി.എ മജീദ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്നാണ് പി.എം.എ സലാമിനെ ജനറല്‍ സെക്രട്ടറിയാക്കിയത്. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ അടുത്തുതന്നെ നടക്കുമെന്നതിനാല്‍ സംഘടനാ തെരഞ്ഞെടുപ്പ് വരെ മാറ്റം വേണ്ട എന്ന നിലപാടും ചില നേതാക്കള്‍ക്കുണ്ട്.