യുവാക്കളെ ലക്ഷ്യമിട്ട് പുതിയ സംഘടനയുമായി മുസ്‍ലിം യൂത്ത് ലീഗ്

ഫുട്ബാൾ താരം അനസ് എടതൊടിക ചെയർമാനായി ജില്ലാ തലത്തിൽ പ്രത്യേക സമിതി 'ചിറക് യൂത്ത് ക്ലബ്ബിന് വേണ്ടി പ്രവർത്തനം ആരംഭിച്ചു

Update: 2025-09-19 04:01 GMT
Editor : Lissy P | By : Web Desk

മലപ്പുറം: യുവാക്കളെ ലക്ഷ്യമിട്ട് പുതിയ സംഘടനയുമായി മുസ്‍ലിം യൂത്ത് ലീഗ്.കലാ കായിക സാംസ്കാരിക മേഖലയിൽ ശ്രദ്ധേയരായ വ്യക്തിത്വങ്ങളുടെ നേതൃത്വത്തിലാണ് ചിറക് യൂത്ത് ക്ലബ് എന്ന പേരിൽ പുതിയ സംഘടന രൂപീകരിക്കുന്നത്.

മുസ്‍ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് മലപ്പുറത്തെ ചെറുപ്പകാർക്കായി പുതിയ സംഘടനയുമായി രംഗത്തുവരുന്നത് . കലാ കായിക സാമൂഹിക സാംസ്കാരിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ചെറുപ്പക്കാരുടെ പ്രവർത്തനം ലക്ഷ്യമിട്ടാണ് ചിറക് യൂത്ത് ക്ലബ് പ്രവർത്തനമാരംഭിക്കുന്നത്

മലപ്പുറത്തെ ചെറുപ്പക്കാരുടെ ആരോഗ്യം അവരുടെ പ്രതിഭാ ശേഷി സർഗാത്മകത ഇതെല്ലാം പരിപോഷിക്കുന്നതിനു വേണ്ടി കക്ഷി രാഷ്ട്രീയ മത ജാതി ചിന്തകൾക്ക് അതീതമായി ചെറുപ്പക്കാരുടെ  പൊതുവേദി ഒരുക്കുകയാണ് പുതിയ സംഘടന കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് ശരീഫ് കുറ്റൂർ പറഞ്ഞു.നിലവിലുള്ള മുസ്‍ലിം യൂത്ത് ലീഗ് കമ്മിറ്റി മലപ്പുറത്ത് നൽകുന്ന ഒരു സമ്മാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ഫുട്ബാൾ താരം അനസ് എടതൊടിക ചെയർമാനായി ജില്ലാ തലത്തിൽ പ്രത്യേക സമിതി ചിറക് യൂത്ത് ക്ലബ്ബിന് വേണ്ടി പ്രവർത്തനം ആരംഭിച്ചു. ഒളിമ്പ്യൻ കെ ടി ഇർഫാനാണ് ബ്രാൻറ് അംബാസിഡർ. സൂഫി ഗായകൻ ശമീർ ബിൻസി, എ ഐ വിദഗ്ദ്ധൻ ഉമർ അബ്ദുസലാം എന്നിവരടക്കം നിരവധി പ്രമുഖർ മുൻ നിരയിലുണ്ട്.

കലാ കായികരംഗത്ത് ചെറുപ്പക്കാർക്ക് അവസരങ്ങൾ നൽകുന്നതിനോടൊപ്പം ലഹരിക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർചിതമാക്കുകയും. യുവജന കൂട്ടായ്മകൾ സംഘടിപ്പിച്ചുമെല്ലാമായിരിക്കും ക്ലബ്ബിന്റെ പ്രവർത്തനം. പൊതുവേദി എന്ന രീതിയിലാണ് സംഘടനാ രൂപീകരിക്കുന്നതെങ്കിലും കൂടുതൽ യുവാക്കളെ സജീവമാക്കുകയാണ് പുതിയ സംഘടനയിലൂടെ യൂത്ത് ലീഗ് ലക്ഷ്യമിടുന്നത്. ക്ലബ്ബിന്റെ ലോഞ്ചിംഗ് ഈ മാസം 23 ന് മലപ്പുറത്ത് നടക്കും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News