മുട്ടില്‍ മരംമുറി: പോലീസ് എടുത്ത കേസില്‍ പ്രതികള്‍ ആദിവാസികളും കര്‍ഷകരും

പോലീസ് കേസിലെ പ്രതിപട്ടികയിൽ മരംകൊള്ളക്കാർ ആരുമില്ല.

Update: 2021-06-11 02:51 GMT
By : Web Desk

മുട്ടിൽ മരംകൊള്ളയിൽ പോലീസ് എടുത്ത കേസിൽ പ്രതിപട്ടികയിലുള്ളത് ആദിവാസികളും കർഷകരും മാത്രം . 68 പ്രതികളിൽ 12 പേരും ആദിവാസികളാണ്. പോലീസ് കേസിലെ പ്രതിപട്ടികയിൽ മരംകൊള്ളക്കാർ ആരുമില്ല. കൽപ്പറ്റ തഹസിൽദാർ നൽകിയ പ്രതി പട്ടികയനുസരിച്ചാണ് കേസെടുത്തതെന്ന് മീനങ്ങാടി സി.ഐ മീഡിയവണ്ണിനോട് പറഞ്ഞു. അന്വേഷണത്തിന് സുൽത്താൻ ബത്തേരി ഡിവൈഎസ്‍പി ബെന്നിയുടെ നേതൃത്വത്തിൽ 4 പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

രണ്ടാഴ്ചയായി പോലീസ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ട്. നിലവില്‍ പോലീസ് കേസെടുത്തിരിക്കുന്നത് ഭൂമി ആരുടെ പേരിലാണോ അവര്‍ക്കെതിരെ മാത്രമാണ്. മരം കടത്താനുള്ള എല്ലാ അനുമതിയും തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ആദിവാസികളെയും കര്‍ഷകരെയും വിശ്വസിപ്പിച്ച, മരം തുച്ഛവിലയ്ക്ക് പറഞ്ഞുറപ്പിച്ച് മുറിച്ച് കടത്തിയവരോ, കരാറുകാരോ ഒന്നും ഇതുവരെ പൊലീസിന്‍റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നാണ് മീനങ്ങാടി സി ഐ അറിയിച്ചത്..

Advertising
Advertising

റോജി, ആന്‍റോ, ജോസുകുട്ടി, കരാറുകാര്‍, മരം മുറിച്ചവര്‍ എന്നിവരാണ് കേസില്‍ വനംവകുപ്പിന്‍റെ പട്ടികയില്‍ പെട്ടിരിക്കുന്നവര്‍. എന്നാല്‍ ഇവരെ ഒഴിവാക്കി ഭൂ ഉടമകളെ മാത്രം പ്രതിയാക്കിയത് കേസില്‍ നിന്ന് ഇവരെ രക്ഷിക്കാനുള്ള ശ്രമമാണ് എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. വനക്കൊള്ളക്കാര്‍ എന്ന് വനംവകുപ്പ് കണ്ടെത്തിയ ആരും പോലീസ് പ്രതിപട്ടികയിലില്ല എന്ന് സാരം. 

Full View


Tags:    

By - Web Desk

contributor

Similar News