പുതിയ ലുക്കില്‍ സ്റ്റൈലിഷായി എം.വി ഗോവിന്ദന്‍; ചിത്രം വൈറല്‍

എം.വി ഗോവിന്ദന്‍ തന്നെയാണ് ചിത്രം തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചത്

Update: 2023-05-21 05:13 GMT
Editor : ijas | By : Web Desk

ലണ്ടന്‍: തൂവെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാറുള്ള എം.വി ഗോവിന്ദന്‍റെ പതിവില്‍ നിന്നും വ്യത്യസ്തമായ ലുക്കാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ലണ്ടനില്‍ നിന്നുള്ളതാണ് പുറത്തുവന്ന എം.വി ഗോവിന്ദന്‍റെ പുതിയ ചിത്രം. എം.വി ഗോവിന്ദന്‍ തന്നെയാണ് ചിത്രം തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചത്. ചിത്രത്തിന് താഴെ നിരവധി പേരാണ് എം.വി ഗോവിന്ദന്‍റെ പുതിയ ലുക്കിലെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. 'സ്റ്റൈലിഷ് ലുക്ക്, ലാല്‍ സലാം സഖാവേ', എന്നാണ് ഒരാളുടെ കമന്‍റ്. 'മാര്‍ക്സിന്‍റെയും എംഗല്‍സിന്‍റെയും നാട്ടിലേക്ക് സ്വാഗതമെന്നും' കമന്‍റിട്ടവരുണ്ട്.

യു.കെയിലെ ഇടതുപക്ഷ കലാ സാംസ്കാരിക സംഘടനയായ സമീക്ഷയുടെ സമ്മേളനം ഉദ്ഘാടനം ചെയ്യാനായാണ് എം.വി ഗോവിന്ദന്‍ ലണ്ടനിലെത്തിയത്. സമീക്ഷ യു.കെയുടെ ആറാം ദേശീയ സമ്മേളനമാണ് നടക്കുന്നത്. ലണ്ടൻ ഗ്വാറ്റിക് വിമാനത്താവളത്തിൽ വെച്ച് സമീക്ഷ യു.കെ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, പ്രസിഡന്‍റ് ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍ എന്നിവർ ചേർന്നാണ് എം.വി ഗോവിന്ദനെ സ്വീകരിച്ചത്. സിനിമാ സംവിധായകൻ ആഷിഖ് അബുവും എം.വി ഗോവിന്ദന് ഒപ്പമുണ്ടായിരുന്നു. 

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News