കെ.ജെ ഷൈൻ വിവാദം; കേട്ടാൽ അറക്കുന്ന കള്ള പ്രചാരവേല, പ്രതിപക്ഷ നേതാവിന്റെ അറിവില്ലാതെ നടക്കില്ല; എം.വി ഗോവിന്ദൻ

സതീശൻ പറഞ്ഞ ബോംബ് ഇതുപോലെ ഒന്നാണെന്ന് ആരും കരുതിയില്ലെന്നും കേട്ടാൽ അറക്കുന്ന കള്ള പ്രചാരവേലയാണ് നടക്കുന്നതെന്നും ഗോവിന്ദൻ

Update: 2025-09-19 16:13 GMT

എം വി ഗോവിന്ദൻ  

തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സതീശൻ പറഞ്ഞ ബോംബ് ഇതുപോലെ ഒന്നാണെന്ന് ആരും കരുതിയില്ലെന്നും കേട്ടാൽ അറക്കുന്ന കള്ള പ്രചാരവേലയാണ് നടക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

സിപിഎം ആണ് പ്രചരണത്തിന് പിന്നിൽ എന്ന ആരോപണം തീർത്തും തെറ്റാണെന്നും സിപിഎമ്മൽ ആഭ്യന്തര പ്രശ്‌നമില്ലെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ അറിവില്ലാതെ ഇത് നടക്കില്ലെന്നും എറണാകുളത്ത് വലിയ സ്ത്രീവിരുദ്ധ പ്രചാരവേല നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

കൂടാതെ, ഗവർണറെ ഉപയോഗപ്പെടുത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമം നടക്കുന്നതായും ആർഎസ്എസ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News