'തന്തക്ക് പറഞ്ഞാൽ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാൻ പറയുന്നില്ല'; സുരേഷ് ഗോപിക്ക് മറുപടിയുമായി എം.വി ഗോവിന്ദൻ

പാലക്കാട് യുഡിഎഫ്-എൽഡിഎഫ് മത്സരമാണ് നടക്കുന്നത്. ബിജെപി ചിത്രത്തിലില്ലെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു.

Update: 2024-10-31 07:04 GMT

തിരുവനന്തപുരം: സുരേഷ് ഗോപിയുടെ 'തന്ത' പരാമർശത്തിന് മറുപടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തന്തക്ക് പറഞ്ഞാൽ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്. അത് താൻ പറയുന്നില്ല. അതിന് മറുപടി സതീശൻ പറഞ്ഞോട്ടെയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

കെ. മുരളീധരനെ നിയമസഭയിലെത്തിക്കാൻ വി.ഡി സതീശൻ ആഗ്രഹിക്കുന്നില്ല. കോൺഗ്രസിന് നിരവധി മുഖ്യമന്ത്രി സ്ഥാനാർഥികളുണ്ട്. അതിലൊരാളാണ് മുരളീധരൻ. അദ്ദേഹം നിയമസഭയിലെത്തുന്നത് സതീശൻ ഇഷ്ടപ്പെടുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

കൽപ്പാത്തി രഥോത്സവം കലക്കാൻ ആര് ശ്രമിച്ചാലും അനുവദിക്കില്ല. ബിജെപി ഉറപ്പായും മൂന്നാം സ്ഥാനത്താവും. ഇ. ശ്രീധരന് ലഭിച്ച വോട്ട് ഇപ്പോഴത്തെ ബിജെപി സ്ഥാനാർഥിക്ക് ലഭിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ഷാഫിക്ക് കിട്ടിയ വോട്ട് യുഡിഎഫ് സ്ഥാനാർഥിക്കും ലഭിക്കില്ല. യുഡിഎഫും എൽഡിഎഫും തമ്മിലാണ് പാലക്കാട് മത്സരിക്കുന്നത്. ബിജെപി ചിത്രത്തിലില്ല. അവർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News