ഹരിദാസിന്റെ കൊലപാതകത്തിന് കാരണം ആർ.എസ്.എസിന് മത്സ്യത്തൊഴിലാളികളോടുള്ള പക: എം.വി ജയരാജൻ

ഹരിദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് അറസ്റ്റിലായത്. വിമിൻ, അമൽമനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്.

Update: 2022-02-22 09:17 GMT

തലശ്ശേരിയിൽ സി.പി.എം പ്രവർത്തകനായ ഹരാദസനെ വെട്ടിക്കൊലപ്പെടുത്താൻ കാരണം ഉത്സവപ്പറമ്പിലെ തർക്കമല്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ആർ.എസ്.എസിന് മത്സ്യത്തൊഴിലാളികളോടുള്ള പകയാണ് കൊലപാതകത്തിന് കാരണം. ആർ.എസ്.എസ് വിഭാവനം ചെയ്യുന്ന സവർണ ഹിന്ദു രാജ്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് സ്ഥാനമില്ലെന്നും ജയരാജൻ ആരോപിച്ചു.

അതിനിടെ ഹരിദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് അറസ്റ്റിലായത്. വിമിൻ, അമൽമനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ബി ജെ പി മണ്ഡലം പ്രസിഡണ്ടാണ് അറസ്റ്റിലായ ലിജേഷ്.

ഇന്നലെ കസ്റ്റഡിയിലെടുത്ത ഏഴ് പേരിൽ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തയാത്. എന്നാൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News