ഭരണഘടന സംബന്ധിച്ച പരാമർശം; മന്ത്രി സജി ചെറിയാന് വീഴ്ച പറ്റി: എം.വി ശ്രേയാംസ്‌കുമാർ

ജനാധിപത്യവും മതേതരത്വവും കുന്തവും കൊടച്ചക്രവുമാണെന്ന തരത്തിൽ സംസാരിച്ചത് അംഗീകരിക്കാവുന്ന പിഴവല്ല. ഇതിലൂടെ ജനാധിപത്യം, മതേതരത്വം എന്നീ വാക്കുകളെ ഉൾക്കൊള്ളുന്നതിൽ മന്ത്രിക്ക് വീഴ്ച പറ്റിയെന്ന് സജി ചെറിയാൻ പറഞ്ഞു.

Update: 2022-07-05 15:32 GMT
Advertising

കോഴിക്കോട്: ഭരണഘടന സംബന്ധിച്ച പരാമർശത്തിൽ മന്ത്രി സജി ചെറിയാന് വീഴ്ച പറ്റിയെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ. മന്ത്രിയുടെ വാക്കുകൾ അനുചിതമെന്നും എൽഡിഎഫ് ഘടകക്ഷി നേതാവായ എം.വി ശ്രേയാംസ്‌കുമാർ പറഞ്ഞു.

അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ സൂക്ഷ്മതയോടെ വേണം വാക്കുകൾ ഉപയോഗിക്കാൻ. ഇന്ത്യയിൽ ഭരണഘടനക്ക് എതിരായി ഒളിഞ്ഞും തെളിഞ്ഞുമുള്ള അക്രമങ്ങൾ ചില കേന്ദ്രങ്ങളിൽനിന്ന് ഉണ്ടാകുന്നുണ്ട്. ഈ അവസരത്തിൽ, മതേതര- ജനാധിപത്യ ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കലാണ് ഇടതുപക്ഷം ഉൾപ്പെടെയുള്ള വിശാല പ്രതിപക്ഷത്തിന്റെ കടമ. ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും അക്രമിക്കപ്പെടുമ്പോൾ അതിനെ സംരക്ഷിക്കാൻ ഇടതുപക്ഷം കാവലാകണം. ഇങ്ങനെയുള്ള സന്ദർഭത്തിൽ മന്ത്രി സജി ചെറിയാന്റെ വാക്കുകൾ അനുചിതമാണ്.

ജനാധിപത്യവും മതേതരത്വവും കുന്തവും കൊടച്ചക്രവുമാണെന്ന തരത്തിൽ സംസാരിച്ചത് അംഗീകരിക്കാവുന്ന പിഴവല്ല. ഇതിലൂടെ ജനാധിപത്യം, മതേതരത്വം എന്നീ വാക്കുകളെ ഉൾക്കൊള്ളുന്നതിൽ മന്ത്രിക്ക് വീഴ്ച പറ്റി. തീവ്രസംഘടനകളാണ് എഴുതപ്പെട്ട ഭരണഘടനയ്ക്ക് പേരുദോഷമുണ്ടാക്കുന്ന നിലപാടുകൾ നിലവിൽ കൈകൊണ്ടുവരുന്നത്. ഭരണഘടന സംരക്ഷിക്കാൻ ഇടതുപക്ഷം നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഈ പ്രസ്താവന കളങ്കമാണെന്നും ശ്രേയാംസ്‌കുമാർ പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News