'My Life As A Comrade'": കെ കെ ശൈലജയുടെ ആത്മകഥ എം എ ഇംഗ്ലീഷ് സിലബസിൽ

സിലബസ് രാഷ്ട്രീയവൽക്കാനുള്ള ശ്രമമെന്ന് കെപിസിടിഎ ആരോപിച്ചു

Update: 2023-08-24 02:51 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: കെ കെ ശൈലജ എം എൽ എയുടെ ആത്മകഥ കണ്ണൂർ സർവകലാശാല സിലബസിൽ. എം എ ഇംഗ്ലീഷ് സിലബസിലാണ് ആത്മകഥ ഉൾപ്പെടുത്തിയിരിക്കുന്നത്. മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന പേരിലാണ് ആത്മകഥ. 

ഇലക്ടിവ് വിഷയമായാണ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ സിലബസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. സിലബസ് രാഷ്ട്രീയവൽക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിസിടിഎ ആരോപിച്ചു. 

സിലബസിൽ പോലും രാഷ്ട്രീയവൽക്കരണം നടത്താൻ വൈസ് ചാൻസലർ തയ്യാറായിരിക്കുകയാണ്. രാഷ്ട്രീയ യജമാനന്മാരുടെ ഭാര്യമാരെ കണ്ണൂർ സർവകലാശാലയിലെ വകുപ്പുകളിൽ തിരുകിക്കയറ്റാൻ ഏതറ്റം വരെ പോകാനും നിലപാടെടുത്ത വൈസ് ചാൻസലറുടെ രാഷ്രീയവൽക്കരണം നടത്താനുള്ള ഒടുവിലത്തെ അജണ്ടയാണിത്. സിലബസുകളിലൂടെ പാർട്ടി ക്ലാസ് എടുക്കാനാണ് ശ്രമം. ദേശീയതലത്തിലും അന്തർദേശീയ തലത്തിലും ഒരുപാട് കാര്യങ്ങൾ സിലബസിൽ ഉൾപ്പെടുത്താനുണ്ട്. അതൊന്നും വകവെക്കാതെയാണ് രാഷ്ട്രീയ യജമാനന്മാരുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും കെപിസിടിഎ വിമർശിച്ചു. 

എംഎ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററിലെ ലൈഫ് സ്റ്റോറീസ് എന്ന ഇലക്ടീവ് വിഷയത്തിലാണ് കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയിരിക്കുന്നത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News