പാലക്കാട് നഗരത്തിലെ യുവാവിന്റെ ദുരൂഹ മരണം; മരിച്ചയാളെ തിരിച്ചറിഞ്ഞു

സംഭവത്തിൽ നരികുത്തി സ്വദേശി ഫിറോസിനെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു

Update: 2022-06-22 02:58 GMT
Advertising

പാലക്കാട്: പാലക്കാട് നഗരത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. പുതുപള്ളി തെരുവ് സ്വദേശിയായ അനസ് എന്നയാളാണ് മരിച്ചത്. മാനസിക രോഗിയായ അനസ് മർദനമേറ്റാണ് മരിച്ചത്. സംഭവത്തിൽ നരികുത്തി സ്വദേശി ഫിറോസിനെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. അനസിനെ മർദിച്ചതായി കസ്റ്റഡിയിലുള്ള ഫിറോസ് മൊഴി നൽകി. ലേഡീസ് ഹോസ്റ്റൽ പരിസരത്ത് മോശമായി പെരുമാറിയപ്പോഴാണ് ഇടപ്പെട്ടതെന്നും ബാറ്റ് കൊണ്ട് തലക്ക് അബദ്ധത്തിൽ അടിച്ചെന്നും ഫിറോസ് പറഞ്ഞു. പാലക്കാട് വിക്ടോറിയ കോളേജ് പരിസരത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. അനസിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Full View




Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News