എ.ഐ ക്യാമറ ഇടപാടിലെ ദുരൂഹത; തെളിവായി കെൽട്രോൺ തന്നെ പുറത്തുവിട്ട രേഖകൾ

പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോഴും നിർണായകമായ പല രേഖകളും കെൽട്രോൺ പുറത്തുവിട്ടിട്ടില്ല.

Update: 2023-05-02 00:47 GMT
Advertising

തിരുവനന്തപുരം: എ.ഐ ക്യാമറ ഇടപാട് സംബന്ധിച്ച ഉപകരാറുകളിലെ ദുരൂഹതക്ക് തെളിവായി കെൽട്രോൺ തന്നെ പുറത്തുവിട്ട രേഖകൾ. എസ്.ആർ.ഐ.ടി കെൽട്രോണുമായി കരാർ ഒപ്പിട്ട് അഞ്ച് മാസത്തിന് ശേഷമാണ് ഉപകരാറുകൾ സംബന്ധിച്ച് കെൽട്രോണിനെ അറിയിക്കുന്നത്. ഇനിയും പുറത്തുവിടാത്ത ബാക്കി രേഖകളെക്കുറിച്ച് കെൽട്രോൺ ഒരക്ഷരം മിണ്ടുന്നുമില്ല.

എ.ഐ ക്യാമറ സ്ഥാപിക്കുന്നതിന് 2020 മെയ് 28നാണ് കെൽട്രോണും മോട്ടർവാഹന വകുപ്പും കരാറിൽ ഒപ്പിടുന്നത്. ഒക്ടോബർ ഒന്നിന് എസ്.ആർ.ഐ.ടിയുമായി കെൽട്രോൺ കരാർ ഒപ്പിട്ടു. തുടർന്ന് അഞ്ച് മാസത്തിന് ശേഷം മാത്രമാണ് എസ്.ആർ.ഐ.ടി ഉപകരാറുകളെ സംബന്ധിച്ച് കെൽട്രോണിനെ അറിയിക്കുന്നത്. പക്ഷേ ഇതിന് മുമ്പ് തന്നെ എസ്.ആർ.ഐ.ടി ഉപകരാറുകൾ ഒപ്പിട്ടു. കൂടാത ഇതിൽ ഇ-സെൻട്രിക് ഡിജിറ്റൽ ലിമിറ്റഡുമായി ഇലക്ട്രോണിക്ക് സാമഗ്രികൾ വാങ്ങാനുള്ള കരാറിലേർപ്പെട്ടതായും പറയുന്നു. പ്രെസാദിയൊ, ട്രോയിസ് എന്നിവ പദ്ധതി നടപ്പാക്കുന്നതിലെ പ്രധാന പങ്കാളികളാണെന്നും വ്യക്തമാക്കുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോഴും നിർണായകമായ പല രേഖകളും കെൽട്രോൺ പുറത്തു വിട്ടിട്ടില്ല. 15 ഓളം ബ്രാന്റുകളുടെ പേരുകൾ പുറയുന്നുണ്ടെങ്കിലും ആ നിർമാതാക്കളുടെ ഉത്പന്നങ്ങൾ തന്നെയാണോ ഉപയോഗിച്ചിരിക്കുന്നത് എന്ന് തെളിയിക്കുന്ന മാനുഫാക്ചർ ഓതറൈസേഷൻ ഫോം പുറത്ത് വിട്ടിട്ടില്ല. ടെക്‌നിക്കൽ ഇവാലുവേഷൻ ഡോക്യുമെന്റും പുറത്തുവിടാൻ തയ്യാറായില്ല. ക്യാമറ എത്രമാത്രം കാര്യക്ഷമമാണ്, തെറ്റ് വരാനുള്ള സാധ്യത സൂചിപ്പിക്കുന്ന എറർ ഫാക്ടർ തുടങ്ങിയ വിവരങ്ങളിലും കെൽട്രോൺ മൗനം തുടരുകയാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News