17കാരി പനി ബാധിച്ച് മരിച്ചതിൽ ദുരൂഹത; അഞ്ചുമാസം ഗർഭിണിയെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം

Update: 2024-11-26 11:21 GMT

പത്തനംതിട്ട: പനി ബാധിച്ച് ചികിത്സയിലിരിക്കെ 17കാരി മരിച്ചതിൽ ദുരൂഹത. പെൺകുട്ടി അഞ്ചുമാസം ഗർഭിണിയായിരുന്നെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. അമിതമായി മരുന്ന് കഴിച്ചിരുന്നതായും സംശയം. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു പ്ലസ് ടു വിദ്യാർഥിയുടെ മരണം.

നവംബർ 22നാണ് പെണ്‍കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണത്തിനു പിന്നാലെ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്‍മോർട്ടം നടത്താൻ തീരുമാനിച്ചത്. ഇതോടെയാണ് പെണ്‍കുട്ടി ഗർഭിണിയായിരുന്നെന്ന് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പോക്സോ വകുപ്പ് അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News