'വിമർശനത്തിന് പിന്നിൽ അസൂയ'; എല്ലാ സംഗീതവും ശുദ്ധമാണെന്നും നഞ്ചിയമ്മ

'നമ്മുടെ പാട്ടിന് ലിപിയില്ല...ബുദ്ധിയുള്ളവർക്ക് മനസിലാകും'

Update: 2022-07-27 04:01 GMT
Editor : Lissy P | By : Web Desk
Advertising

പാലക്കാട്: ആദിവാസികളുടെ പാട്ടിനെ കുറിച്ച് ഒന്നും അറിയാത്തവരാണ് വിമർശിക്കുന്നതെന്ന് ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ.പുരസ്‌കാരത്തെ സംബന്ധിച്ച വിമർശനങ്ങളെ ഒന്നും മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും നഞ്ചിയമ്മ മീഡിയവണിനോട് പറഞ്ഞു.

'ആദിവാസികളുടെ പാട്ടിനെ കുറിച്ച് ഒന്നും അറിയാത്തവരാണ് വിമർശിക്കുന്നത്. ഞങ്ങൾ പാടുന്നത് എന്താണെന്ന് മനസിലാക്കുന്നവരും ചിന്തിക്കുന്നവരും വിമർശിക്കില്ല. വിമർശനത്തിന് പിന്നിൽ അസൂയയുമുണ്ടെന്നും നഞ്ചിയമ്മ പറഞ്ഞു.

'ചെറുപ്പം മുതൽ പാടുന്നുണ്ട്. പാട്ടിനായി ഒന്നും ഉപേക്ഷിക്കാറില്ല.തങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണങ്ങൾ കഴിച്ചാണ് പാട്ടുപാടുന്നത്.പരമ്പരാഗതമായി പാട്ട് കൈമാറി വരുന്നു.എല്ലാ സംഗീതവും ശുദ്ധമാണ്. നമ്മുടെ പാട്ടിന് ലിപിയില്ല.ബുദ്ധിയുള്ളവർക്ക് മനസിലാകും.  പക്ഷേ അതിൻറെ അർത്ഥതലങ്ങൾ വലുതാണ്. മനുഷ്യൻറെ ജീവിതത്തെക്കുറിച്ച്, പ്രകൃതിയെക്കുറിച്ച് ഈ മരിച്ച പക്ഷികളെക്കുറിച്ച മരങ്ങളെക്കുറിച്ച് ഒക്കെയാണ് പാടുന്നത്. നഞ്ചിയമ്മ പറഞ്ഞു. 

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News