നന്മ മരം ഗ്ലോബല്‍ ഫൌണ്ടേഷൻ ട്രസ്റ്റ് പുരസ്കാരം യു.ഷൈജുവിന്
ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് അവാർഡ് പ്രഖ്യാപനം നടത്തി
Update: 2024-06-06 07:18 GMT
കായംകുളം : നന്മ മരം ഗ്ലോബൽ ഫൌണ്ടേഷൻ ട്രസ്റ്റ് ഈ വർഷത്തെ സംസ്ഥാന പരിസ്ഥിതി അവാർഡുകൾ പ്രഖ്യാപിച്ചു. ചെയർമാൻ ഡോ സൈജു ഖാലിദ് അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് അവാർഡ് പ്രഖ്യാപനം നടത്തി.
പരിസ്ഥിതി സാഹിത്യ മേഖലയിൽ ഇഞ്ചക്കാട് ബാലചന്ദ്രൻ, മീഡിയ വിഭാഗത്തിൽ മീഡിയ വൺ റിപ്പോർട്ടർ യു. ഷൈജു, പൊതു വിഭാഗത്തിൽ കെ.പി ഹരികുമാർ, കുട്ടികളുടെ വിഭാഗത്തിൽ നിലമ്പൂർ മാനവേദൻ സ്കൂളിലെ എൻ. എസ്. എസ് യൂണിറ്റ് എന്നിവർ സംസ്ഥാന അവാർഡിന് അർഹരായി.
സംസ്ഥാന കോർഡിനേറ്റർ സക്കീർ ഒതലൂർ സ്വാഗതം പറഞ്ഞു. ഷാജഹാൻ രാജധാനി, ഡോ എ പി മുഹമ്മദ്, ഷീജ നൗഷാദ്, അനിത സിദ്ധാർഥ്,മുഹമ്മദ് ഷാഫി,സമീർ സിദ്ധീഖി,റെജി ജോമി, പ്രിയ റാണി, സിന്ധു ആർ,റഫീഖ് എണ്ടിയിൽ,അർച്ചന ശ്രീകുമാർ,ബൈജു എം ആനന്ദ്,ഹരീഷ് കുമാർ, ഷഹന അഷറഫ് എന്നിവർ പ്രസംഗിച്ചു.