ദേശിയപാത നിർമാണം; വീഴ്ച്ച പറ്റിയെന്ന് എൻഎച്ച്എഐ ഹൈക്കോടതിയിൽ

ദൃഢതയില്ലാത്ത മണ്ണാണ് ദേശിയപാത നിർമാണത്തിന് ഉപയോഗിച്ചതെന്നും പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയാണിതെന്നും എൻഎച്ച്എഐ ആരോപിച്ചു

Update: 2025-06-05 12:13 GMT

ന്യൂഡൽഹി: ദേശീയപാത നിർമാണത്തിലെ വീഴ്ച്ചകളിൽ ഹൈക്കോടതിയിൽ വിശദീകരണം നൽകി ദേശീയപാത അതോറിറ്റി. ദൃഢതയില്ലാത്ത മണ്ണാണ് ദേശിയപാത നിർമാണത്തിന് ഉപയോഗിച്ചതെന്നും പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയാണിതെന്നും എൻഎച്ച്എഐ ആരോപിച്ചു. പുതിയ കരാറുകളില്‍ നിന്നും നിലവിലെ കരാറുകളില്‍ നിന്നും കമ്പനിയെ വിലക്കിയതായും എൻഎച്ച്എഐ കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം, ദേശിയപാതയുടെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പ്രത്യേകം മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കി. പ്രശ്‌നം പരിഹരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും, മേല്‍നോട്ട ചുമതല ഐഐടി ഡല്‍ഹിയിലെ വിരമിച്ച പ്രൊഫസര്‍ക്ക് നല്‍കിയതായും അതോറിറ്റി അറിയിച്ചു. കൊച്ചിയിലെ റോഡുകളുമായി ബന്ധപ്പെട്ട സുവോമോട്ടോ കേസ് പരിഗണിക്കുമ്പോഴാണ് ദേശീയ പാത വിഷയം കോടതി സ്വമേധയാ പരിഗണിച്ചത്.

Advertising
Advertising

കൂരിയാട് അപകടത്തോടെ ദേശീയ പാതയുടെ നിര്‍മാണ നിലവാരം രാജ്യമാകെ ചര്‍ച്ചയായി. പിന്നാലെ പെയ്ത ശക്തമായ മഴയോടെ ഓവുചാല്‍ നിര്‍മാണത്തിലെ അപാകതയും അതുവഴിയുണ്ടായ വെളളക്കെട്ടിന്‍റെയും വ്യപ്തിയും ഏവരും തിരിച്ചറിയുകയും ചെയ്തു. പുതുതായി പാത നിര്‍മിച്ചയിടങ്ങളിലും നിലവിലുളള പാത 45 മീറ്ററായി വികസിപ്പിച്ചയിടങ്ങളിലും മഴവെളളം ഒഴുകിപ്പോകാതെ പാതയിലും പാതയോരത്തുമായി കെട്ടി നിന്നു. ഈ വിഷയത്തിലും ദേശീയ പാത അതോറിറ്റിക്കു നേരെ വിമര്‍ശനം ശക്തമായതിനു പിന്നാലെയാണ് വീഴ്ച തങ്ങളുടേത് മാത്രമല്ലെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്.

Tags:    

Writer - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News