ജില്ലാ കലക്ടറുമായി നടത്തിയ ചർച്ച വിജയം; കോവളത്തെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം അവസാനിപ്പിച്ചു

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കിൽ കടലിൽ സമരം നടത്തുമെന്നും തൊഴിലാളികള്‍ മുന്നറിയിപ്പ് നൽകി

Update: 2023-11-15 10:39 GMT
Advertising

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായുള്ള നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. സബ് കല്കടറുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. ആവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാമെന്ന് കലക്ടർ ഉറപ്പ് നൽകിയതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.


ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കിൽ കടലിൽ സമരം നടത്തുമെന്നും തൊഴിലാളികള്‍ മുന്നറിയിപ്പ് നൽകി. ഈ വരുന്ന 24 ന് മന്ത്രി സജീ ചെറിയാന്‍റെ രണ്ടാം ഘട്ട ചർച്ച നടത്താമെന്നും കലക്ടർ ഉറപ്പ് നൽകി. കോവളത്ത് വെച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിനെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞിരുന്നു.


ചിപ്പി തൊഴിലാളികളായ 380 പേർക്ക് പാക്കേജ് നൽകണം, ഏറ്റെടുത്ത സ്ഥലത്തിന് പകരം തന്ന സ്ഥലത്തിന് പട്ടയം അനുവദിക്കണം, മത്സ്യ തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം എന്നിങ്ങനെ ഏഴ് ആവശ്യങ്ങളാണ് തൊഴിലാളികള്‍ മുന്നോട്ട് വെച്ചത്.


വിഴിഞ്ഞം തെക്കുംഭാഗം മുസ്‍‍‍ലിം ജമാഅത്തിന്‍റെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികള്‍ കോവളം ബൈപ്പാസ് ഉപരോധിച്ചത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News