അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം; ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചു

അട്ടപ്പാടിയില്‍ ഈ ആഴ്ചയിലെ രണ്ടാമത്തെ നവജാത ശിശുമരണമാണ് ഇത്.

Update: 2021-11-24 13:28 GMT

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. തൂവ ഊരിലെ വള്ളി രാജേന്ദ്രന്‍റെ ഒന്നര മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. ഒരാഴ്ചയിലധികം ന്യുമോണിയ ബാധിച്ച് കിടപ്പിലായിരുന്നു കുഞ്ഞ്.

രണ്ട് ദിവസം മുമ്പ് അട്ടപ്പാടിയില്‍ ഒരു കുട്ടി കൂടെ മരണപ്പെട്ടിരുന്നു. അരിവാൾ രോഗം ബാധിച്ച് കിടപ്പിലായിരുന്ന കുട്ടിയുടെ അമ്മയും കഴിഞ്ഞ ദിവസം മരണപ്പെട്ടു. അട്ടപ്പാടിയില്‍ ഈ ആഴ്ചയിലെ രണ്ടാമത്തെ നവജാത ശിശുമരണമാണ് ഇത്. ഈ വർഷത്തെ ഒമ്പതാമത്തെ നവജാത ശിശു മരണവും. 

Newborn baby dies again in Attappadi; The one-and-a-half-month-old baby died

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News