പാലായില്‍ കരുത്ത് തെളിയിക്കാന്‍ ജോസ് കെ. മാണി; കാപ്പനോട് എതിര്‍പ്പുള്ളവരെ പാര്‍ട്ടിയിലെത്തിച്ചു

രാമപുരത്തെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്, പാലായിലെ മഹിള കോണ്‍ഗ്രസ് നേതാക്കൾ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികൾ എന്നിങ്ങനെ പതിനഞ്ചോളം പേരാണ് കേരള കോണ്‍ഗ്രസ് എമ്മിൽ ചേർന്നത്.

Update: 2021-10-15 01:56 GMT

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പാലായിൽ കരുത്ത് തെളിയിക്കാനുള്ള നീക്കം ഊർജിതമാക്കി ജോസ് കെ. മാണി. മാണി സി. കാപ്പനോട് എതിർപ്പുള്ള കോണ്‍ഗ്രസ് പ്രവർത്തകരെ പാർട്ടിയിലെത്തിച്ചാണ് പുതിയ കരുനീക്കം. രാമപുരത്തെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്, പാലായിലെ മഹിള കോണ്‍ഗ്രസ് നേതാക്കൾ, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികൾ എന്നിങ്ങനെ പതിനഞ്ചോളം പേരാണ് കേരള കോണ്‍ഗ്രസ് എമ്മിൽ ചേർന്നത്. മാണി സി. കാപ്പന്റെ ഏകപക്ഷീയമായ നിലപാടുകളിൽ പ്രതിഷേധിച്ചായിരുന്നു കൂറുമാറ്റം.

കൂടുതൽ കോണ്‍ഗ്രസ് പ്രവർത്തകരെ മറുകണ്ടം ചാടിക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. ലക്ഷ്യം അടുത്ത തെരഞ്ഞെടുപ്പ് തന്നെയാണെന്നാണ് വിലയിരുത്തല്‍. പാർട്ടിയിലേക്ക് എത്തിയവരെ ജോസ് കെ. മാണി തന്നെ നേരിട്ട് മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു.

Advertising
Advertising

എന്നാൽ, നേരത്തെ പാർട്ടിക്ക് പുറത്ത് പോയവരെ ഇപ്പോൾ മാലയിട്ട് സ്വീകരിച്ചത് രാഷ്ട്രീയ നാടകമാണെന്നാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പറയുന്നത്. പാലായിലെ കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ വൈക്കത്തെ ജോസഫ് വിഭാഗത്തിലെ അഞ്ച് നേതാക്കളും ജോസ് കെ. മാണിക്കൊപ്പം ചേർന്നിട്ടുണ്ട്.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News