"ശ്രീറാം വെങ്കട്ടരാമനെ കലക്ടറാക്കിയെന്ന വാർത്ത വേദനിപ്പിക്കുന്നു"; വിമർശനവുമായി എല്‍.ഡി.എഫ് ഘടക കക്ഷി നേതാവ്

എല്‍.ജെ.ഡി ജനറൽ സെക്രട്ടറി സലീം മടവൂരാണ് പ്രതിഷേധം പരസ്യമാക്കിയത്

Update: 2022-07-24 02:32 GMT
Editor : ijas

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ജോയിന്‍റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമിനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതിനെതിരെ വിമർശനവുമായി എല്‍.ഡി.എഫ് ഘടക കക്ഷി നേതാവ്. എല്‍.ജെ.ഡി ജനറൽ സെക്രട്ടറി സലീം മടവൂരാണ് പ്രതിഷേധം പരസ്യമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സലീം മടവൂരിന്‍റെ പ്രതികരണം. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്. ബഷീറിൻ്റെ കുടുംബത്തോട് പരസ്യമായി മാപ്പു പറയാൻ പോലും അഹങ്കാരം അനുവദിക്കാത്ത ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കലക്ടറാക്കിയെന്ന വാർത്ത വേദനിപ്പിക്കുന്നതായി സലീം മടവൂര്‍ പറഞ്ഞു.

Advertising
Advertising

സലീം മടവൂരിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചാലും ഈ കൈകൾ മധുരതരമാകില്ല" (ലേഡി മാക്ബത്ത്).

ശ്രീറാം വെങ്കട്ടരാമന് കൊടുക്കാൻ പറ്റിയ കസേരകൾ കേരളത്തിൽ വേറെ ധാരാളമുണ്ട്. ചുരുങ്ങിയത് ബഷീറിൻ്റെ കുടുംബത്തോട് പരസ്യമായി മാപ്പു പറയാൻ പോലും അഹങ്കാരം അനുവദിക്കാത്ത ഇവനെ ജില്ലാ കലക്ടറാക്കിയെന്ന വാർത്ത വേദനിപ്പിക്കുന്നു.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News