നെയ്യാറ്റിന്‍കരയില്‍ വന്‍ലഹരിമരുന്ന് വേട്ട

കെ.എസ്.ആര്‍.ടി.സി ബസിൽ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്

Update: 2021-11-10 04:31 GMT

തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ കെ.എസ്.ആര്‍.ടി.സി  ബസിൽ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് പിടികൂടി. 80 ഗ്രാം MDMAയാണ് എക്സൈസ് പിടികൂടിയത്. തമിഴ്നാട് നിന്നും കേരളത്തിലേക്ക് അതിര്‍ത്തി വഴി കടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കഴക്കൂട്ടം സ്വദേശി സജിത്തിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

കളിയിക്കാവിളയിൽ നിന്നും പൂവാറിലേക്ക് കെഎസ്ആർടിസി ബസ്സിൽ ലഹരിമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയില്‍ ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നതോടെ തമിഴ്നാട്ടില്‍ നിന്നുള്ള ലഹരിമരുന്ന് കടത്ത് വര്‍ധിച്ചിരിക്കുകയാണ്. ഇത് തടയുന്നതിന് വേണ്ടി അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹന പരിശോധന കര്‍ശനമാക്കി.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News