എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമിച്ച കേസില്‍ വഴിത്തിരിവ്; അക്രമിച്ചത് നേതാക്കള്‍ തന്നെ

അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ ആര്യനാട് ധനേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി.സുനില്‍ എന്നിവരാണ് പ്രതികള്‍.

Update: 2021-07-06 14:38 GMT

തിരുവനന്തപുരത്ത് എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമിച്ച കേസില്‍ വഴിത്തിരിവ്. പ്രതികള്‍ എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ നേതാക്കള്‍ തന്നെയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അസോസിയേഷന്‍ ജില്ലാ ട്രഷറര്‍  ആര്യനാട് ധനേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി.സുനില്‍ എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ കന്റോന്‍മെന്റ് പോലീസ് കേസെടുത്തു. ഇവര്‍ ഓഫീസ് ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് വഴിത്തിരിവായത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News