ദേശീയപാത തകർന്നത് പഠിക്കാൻ എന്‍എച്ച്എഐ വിദഗ്ധസംഘം ഇന്ന് കൂരിയാട്; മൂന്നംഗസംഘം സ്ഥലത്ത് പ്രത്യേക പരിശോധന നടത്തും

വിദഗ്ധ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടർനടപടികള്‍ തീരുമാനിക്കുക

Update: 2025-05-21 01:50 GMT
Editor : Lissy P | By : Web Desk

മലപ്പുറം: കൂരിയാട് ദേശീയപാത ഇടിഞ്ഞു താഴ്ന്നത് പഠിക്കാൻ എന്‍എച്ച്എഐ വിദഗ്ധസംഘം ഇന്ന് കൂരിയാട് എത്തും. മൂന്നംഗസംഘമാ യിരിക്കും പ്രത്യേക പരിശോധന നടത്തുക. സംഘം നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ആയിരിക്കും ദേശീയപാത അതോറിറ്റിയുടെ തുടർനടപടി. നിർമ്മാണത്തിൽ അശാസ്ത്രീയത ഇല്ലെന്നാണ് എന്‍എച്ച്എഐയുടെ പ്രാഥമിക നിഗമനം. സംസ്ഥാന പൊതുമരാമത്ത് വകുപ്പും അപകട സ്ഥലത്ത് പരിശോധന നടത്തും.  ദേശീയപാത അതോറിറ്റിയോട് വിവരങ്ങൾ തേടാനും മന്ത്രി പൊതുമരാമത്തു സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.

കൂരിയാട് ദേശീയാ പാത തകർന്നത് നിർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച പ്രതികരിച്ചിരുന്നു. നിർമ്മാണത്തിന്റെ അശാസ്ത്രീയത നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണെന്നും ശാശ്വത പരിഹാരം ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

Advertising
Advertising

അതേസമയം, ദേശീയപാതക്കായി ഭൂമി ഏറ്റെടുപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ ആശങ്കകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിര്‍മാണത്തിന്‍റെ ഓരോ ഘട്ടത്തിലും അപാകതകള്‍ ചൂണ്ടിക്കാണിച്ചു. പ്രദേശത്തിന്‍റെ ഭൂഘടനയുടെ സവിശേഷത കൂടി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ ഒന്നും ചെവികൊണ്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. തങ്ങളുടെ ആശങ്കകള്‍ അവഗണിച്ചതാണ് ഈ അപകടത്തിലേക്ക് നയിച്ചതെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാ‌ട്ടുന്നു, മേല്‍പാലം നിര്‍മിക്കലാണ് പ്രദേശത്തെ ഭൂഘടനക്ക് അനുയോജ്യമെന്നും പ്രദേശവാസികള്‍ പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News