നിപ: സംസ്ഥാനത്ത് അടിയന്തര നടപടിയെടുക്കാൻ കേന്ദ്ര നിർദേശം

പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്രസംഘത്തെ വിന്യസിക്കും

Update: 2024-07-21 11:52 GMT

ഡൽഹി: നിപ ബാധിച്ച് വീണ്ടും മരണം സംഭവിച്ചതോടെ അടിയന്തര പൊതുജനാരോഗ്യ നടപടികളെടുക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ നിർദ്ദേശം. പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ സഹായിക്കാൻ കേന്ദ്രസംഘത്തെ വിന്യസിക്കും.

രോഗ ബാധ അന്വേഷണം, സമ്പർക്കം കണ്ടെത്തൽ, സാങ്കേതിക കാര്യങ്ങൾ എന്നിവയിൽ സംഘം സംസ്ഥാനത്തിന് പിന്തുണ നൽകും. അധിക സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള മൊബൈൽ ബിഎസ്എൽ -3 ലബോറട്ടറി കോഴിക്കോട് എത്തിച്ചതായും കേന്ദ്രസർക്കാർ അറിയിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 14കാരൻ മരിച്ചതോടെ കേരളത്തിൽ ഇതുവരെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News